അപകടകാരിയായ ഒരു അലങ്കാരച്ചെടി.
![]() |
| Pic. Credit. HemanthReddy |
നമ്മില്‍ മിക്കവാറും പേര്‍ വളരെ സൂക്ഷമതയോടെ, ശ്രദ്ധയോടെ
നമ്മുടെ വീടുകള്‍ക്കകത്തും പുറത്തും ഒരുപോലെ
വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഒരു അലങ്കാരച്ചെടി.
പക്ഷെ! ഇതില്‍ വലിയൊരപകടം പതിയിരിക്കുന്നുണ്ടന്ന സത്യം പലര്‍ക്കും അറിഞ്ഞു കൂടാ.
എന്നാല്‍ ശ്രദ്ധിക്കുക!!!
ഇതൊരു അപകടകാരിയായ അലങ്കാരെച്ചെടിയത്രേ.
മാരകമായ വിഷം ഇതിന്റെ ഇലകളിലും തണ്ടുകളിലും ഉണ്ടെന്നതാണ് സത്യം.
അത് ഏതുവിധേനയും ഉള്ളില്‍ കടന്നാല്‍ മരണത്തില്‍ വരെ കലാശിക്കാന്‍ ഇടയുണ്ടെന്ന് പല സംഭവങ്ങള്‍ വെളിവാക്കുന്നു.
വിശേഷിച്ചും കുട്ടികള്‍ക്ക് ഇത് വലിയ ദോഷം ചെയ്യുമത്രേ.
ഇതിന്റെ നീര് ഉള്ളില്‍ പോയാല്‍ കുട്ടികളില്‍ ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യാപരിക്കുന്നതിനും
അത് മരണത്തിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
എത്രയും വേഗം ഈ ചെടിയെ നമ്മുടെ വീടുകള്‍ക്കുള്ളില്‍ നിന്നും, ഓഫീസ് മുറികള്‍ക്കുള്ളില്‍ നിന്നും തൊടികളില്‍ നിന്നും മറ്റു പരിസര പ്രദേശങ്ങളില്‍ നിന്നും പിഴുതെടുത്ത് കളയാം.
ഈ ചെടിയെ തൊട്ടാല്‍ ആ കൈകള്‍ കണ്ണില്‍ തൊടരുത് അത് ഭാഗീഗമായ അന്ധതക്കും ചിലപ്പോള്‍ പൂര്‍ണ്ണ അന്ധതക്കും വഴി വെക്കും
പ്രീയ വായനക്കാരെ ശ്രദ്ധിക്കുക
കുറഞ്ഞ പക്ഷം നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെയെങ്കിലും ഇതില്‍നിന്നകറ്റി നിര്‍ത്താം.
ഇവിടെയെത്തിയതിനും, വായിച്ചതിനും നന്ദി
സമയ ലഭ്യതയനുസരിച്ച് ഇതേപ്പറ്റി, മറ്റു സുഹൃത്തുക്കളോടും, ചാര്‍ച്ചക്കാരോടും പറയുക, പ്രചരിപ്പിക്കുക, ഒരു കുഞ്ഞു ജീവനെങ്കിലും അതുമൂലം രക്ഷപ്പെടുമെങ്കില്‍ പെടട്ടെ.
Source:
Hemanth Reddy fb

9 comments:
നാളിതുവരെ നല്ലൊരു അലങ്കാരചെടി ആയിക്കരുതിയിരുന്നത് ഒരു വിഷ ചെടി എന്നറിയുന്നതില്‍
വലിയ ഖേദം ഉണ്ട്. ഏതായാലും ചികഞ്ഞു പിടിച്ചിവിടെ അവതരിപ്പിച്ച വാര്‍ത്ത ചൂടുള്ളതും
ഒപ്പം ഗൌരവമേറിയതുമത്രേ. അറിവ് പകര്‍ന്നതില്‍ നന്ദി
ഇതു പലരും അറിയേണ്ടതുണ്ട് ഒരു ലിങ്ക് ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തോട്ടെ
Hi APK,
I just shared it in my main blog "Philipscom"
Thanks for sharing
Pl do have a look at it.
Philipscom
വളരെയേറെ നന്ദി.താങ്കളുടെ
ഈ സദുദ്യമം ഏവര്‍ക്കും
പ്രയോജനമുള്ളതാണ്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
ഇത് വായിച്ചു എന്ത് പറയണമെന്നറിയാതെ ഞാനിരിക്കുന്നു.... കാരണം എന്റെ കുഞ്ഞനിയന്‍ ചെറുപ്പത്തില്‍ ഇതെടുത്തു കടിച്ചു.... മുഖമാകെ ചൊറിഞ്ഞു വീര്‍ത്തു... പിന്നെ എന്തൊക്കെയോ തടവി, വെള്ളത്തില്‍ കഴുകി യപ്പോള്‍ ശരിയായി... ഇന്നിപ്പോള്‍ ഈ ചെടി മരണത്തിനു വരെ കാരണമാകുമെന്ന് കണ്ടപ്പോള്‍ എന്ത് പറയണമെന്നരിയാതെയായി....
ഏരിയല്‍ സാറേ
വീണ്ടും നന്ദി
സന്ദര്‍ശനത്തിനു
ഒപ്പം ബ്ലോഗില്‍ ഷെയര്‍
ചെയ്തതിനും
സിവി സാറേ,
സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും
നന്ദി
നമസ്കാരം
khaad,
നന്ദി, വീണ്ടും വന്നതില്‍
കാര്യം ഇങ്ങനെയാനന്കിലും
ഇപ്പോള്‍ ആരോ പറയുന്നത് കേട്ട്
ഈ ചെടി അപകടകാരി യാണെങ്കിലും
ഈ പറയുന്നത്രേ പേടിക്കനില്ലന്നാണ് പോലും
ഏതായാലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ എന്നാണല്ലോ പറയുന്നത്
വീണ്ടും കാണാം
Thank you for the information .
Post a Comment